Tuesday 11 March 2014

സർക്കാർ ഉത്തരവ് ഒന്ന് കണ്ടുപിടിച്ചു തരാമോ

ഹെൽപ്  വേണം

 G.O.(P) No.77/2010/G.Edn, dated 22-5-2010

ഈ സർക്കാർ  ഉത്തരവ് ഒന്ന് കണ്ടുപിടിച്ചു തരാമോ . ഈ ഗസറ്റിൽ നോക്കിയിട്ട് കാണുന്നില്ല അതുകൊണ്ടാണ് .

Friday 9 March 2012

എല്‍ ഡി സി ഫലങ്ങള്‍ എല്ലാം ഈ ഒരു പേജില്‍ ഉണ്ട്

എല്‍ ഡി സി ഫലങ്ങള്‍ എല്ലാം ഒരു പേജില്‍ ഉണ്ട്

മലപ്പുറം


കോട്ടയം


തിരുവനന്തപുരം


കൊല്ലം


പത്തനംതിട്ട


ആലപ്പുഴ


ഇടുക്കി


എറണാകുളം


തൃശൂര്‍


പാലക്കാട്‌


കോഴിക്കോട്


വയനാട്


കണ്ണൂര്‍


കാസര്‍ഗോഡ്‌

എസ് എല്‍ ഐ തുക

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ എസ് എല്‍ ഐ തുക വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി

Monday 6 February 2012

എച് ആര്‍ എ ഒഴിവാക്കി തൊഴില്‍ നികുതി


കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം അവസാന തീയതിക്ക് മുന്‍പ് തൊഴില്‍ നികുതി കൊടുക്കേണ്ടതുണ്ട്.രണ്ടായിരത്തി പന്ത്രണ്ടു മാര്‍ച്ച് മുപ്പത്തി ഒന്നിനവസാനിക്കുന്ന അര്‍ദ്ധ വര്‍ഷത്തെ വരുമാനം കണക്കാക്കിയാണ് തൊഴില്‍ നികുതി അടക്കേണ്ടത്.നികുതി വിധേയമായ വരുമാനത്തിന്റെ പരിധി എല്ലാവര്ക്കും അറിവുള്ളത് കൊണ്ട് അത് ഇവിടെ പറയുന്നില്ല.എന്നാല്‍ മിക്കവാറും എല്ലാ പഞ്ചായത്തില്‍ നിന്നും നികുതി പിടിക്കുന്നതിനുള്ള സ്റ്റേറ്റ് മെന്റ് ഫോം തരുന്നത് പഴയ രീതിയിലുള്ളത് ആണ്.അതില്‍ പേ , ഡി എ , എച് ആര്‍ എ എന്നിവ കൂട്ടി ആകെ ആറു മാസത്തെ വരുമാനം കണക്കാക്കേണ്ടത് ഉണ്ട്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ എച് ആര്‍ എ തൊഴില്‍ നികുതി കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഈ വസ്തുത പല പഞ്ചായത്തിലും നികുതി പിരിക്കുന്ന ഉദ്യോഗസ്ഥന് അറിവ് ഉണ്ടായിരിക്കുകയില്ല .എന്നാല്‍ കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.
രണ്ടാം അര്‍ദ്ധ വര്‍ഷത്തിലെ നികുതി അടക്കേണ്ട അവസാന ദിവസം ഫെബ്രുവരി 28 ഓ 29 ആണ്.നികുതി അടക്കതിരുന്നാല്‍ താമസിക്കുന്ന ഓരോ മാസത്തിനും രണ്ടു ശതമാനം നിരക്കില്‍ സാധാരണ പലിശ നല്‍കേണ്ടി വരും.
എന്നാല്‍ ഒരു അര്‍ദ്ധ വര്‍ഷത്തിലെ നികുതി അതെ അര്‍ദ്ധ വര്ഷം തന്നെ അടച്ചാല്‍ പലിശ നല്‍കേണ്ടതില്ല. പക്ഷെ അതേ അര്‍ദ്ധ വര്ഷം തുക അടച്ചില്ലങ്കില്‍ മാര്‍ച്ച്(സെപ്തംബര്‍ ‍) ‌ ഒന്നാം തിയതി മുതല്‍ രണ്ടു ശതമാനം പലിശ നല്‍കേണ്ടി വരും.

ഒരു സ്ഥാപനത്തില്‍ അറുപതു ദിവസം ജോലി ചെയ്തിട്ടുള്ള ആള്‍ തൊഴില്‍ നികുതി അടക്കാന്‍ ബാധ്യസ്ഥനാണ്.എന്നാല്‍ അത് കേരളത്തിലെ ഏതെങ്കിലും പഞ്ചായത്തില്‍ അടച്ചാല്‍ മതി.പക്ഷെ ജോലി ചെയ്ത സ്ഥാപനം ഏതു പഞ്ചായതിലാണോ ആ പഞ്ചായത്തിലെ സെക്രടറി ആവശ്യ പെടുന്ന പക്ഷം തൊഴില്‍ നികുതി അടച്ച രേഖകള്‍ (ഒറിജിനല്‍ നിര്‍ബന്ധമല്ല ) ഹാജരാക്കാന്‍ ബാധ്യസ്ഥനാണ്.

ഒരു പഞ്ചായത്തില്‍ അറുപതു ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തതിനു ശേഷം സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥന്റെ സാലറിയില്‍ നിന്നും ജോലി ചെയ്ത കാലത്തെ തുക പിടിച്ചു പഞ്ചായത്തില്‍ അടക്കാന്‍ സ്ഥാപന മേധാവിക്ക് ഉത്തരവാദിത്വം ഉണ്ട്.അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നേക്കാം.അങ്ങനെ ചെയ്യുന്നതിന്റെ പകരം സ്ഥലം മാറി പോകുമ്പോള്‍ നല്‍കുന്ന ലാസ്റ്റ് പേ സര്ടിഫിക്കറ്റില്‍ സ്ഥാപന മേധാവി നികുതി പിടിച്ചിട്ടില്ലന്നു രേഖപ്പെടുത്തിയാലും മതിയാവുന്നതാണ്.

തൊഴില്‍ നികുതി ഒഴിവാക്കിയിരിക്കുന്ന നിയമ ഭേദഗതി ഇവിടെ



Tuesday 13 December 2011

മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് ഇപ്പോഴുള്ള യാത്ര സുരക്ഷിതമാണോ അഭിപ്രായം പറയൂ .

ഞങ്ങള്‍ അടുത്ത മാസം അവധിക്കു മധുര മീനാക്ഷി ക്ഷേത്രത്തില്‍ പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട് .ഇപ്പോഴുള്ള അവസ്ഥയില്‍ യാത്ര പോകുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ അറിയാവുന്നവര്‍ ഒന്ന് മറുപടി പറയണേ.



Wednesday 7 December 2011

അങ്ങനെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരമായി

അങ്ങനെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരമായി.ഇത് ആരെയും കളിയാക്കാനോ ചീത്തയായി ചിത്രീകരിക്കാനോ ഉള്ള ശ്രമം അല്ല.മറിച്ച് ചില സംഭാഷണങ്ങളില്‍ നിന്നും കിട്ടിയ ഒരു ആശയം വിപുലപ്പെടുത്തി എന്നത് മാത്രമാണ്.ഇതിനു മുന്‍പ് ആരെങ്കിലും ഇതുപോലൊരു ആശയം അവതരിപ്പിച്ചി ട്ടുണ്ടെങ്കില്‍ ദയവു ചെയ്തു തെറ്റിധരിക്കരുത് .
മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം.ഒരു മലയാളം പഴമൊഴി ആണിത്.മുല്ലപ്പെരിയാറ്റിലെ ബുദ്ധിമുട്ട് അവിടെ ധാരാളം വെള്ളം എപ്പോള്‍ വേണമെങ്കിലും പൊട്ടി ഒഴുകാം എന്നാ നിലയില്‍ നില്‍ക്കുകയാണ്.
പാലക്കാട്‌ പോലുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ വെള്ളത്തിന്‌ കേഴുന്നു.അവിടെ പ്രശ്നക്കാര്‍ ചില കമ്പനി കളാണ്

എന്തുകൊണ്ട് ഈ കമ്പനികളെ മുല്ലപ്പെരിയാറിലും പരിസര പ്രദേശങ്ങളിലും ക്ഷണിച്ചു കൊണ്ടുവരുന്നില്ല

ഉറപ്പായും ഒരു രണ്ട് മാസത്തിനുള്ളില്‍ അവിടെ ഒരു ഡാമേ ഉണ്ടായിരുന്നില്ല എന്ന് നമുക്ക് പറയാം.

പകുതി കളിയും പകുതി കാര്യമായും

Sunday 6 November 2011

എന്തുകൊണ്ടാണിങ്ങനെ

നമ്മുടെ രാജ്യം ഒരിക്കലും പുരോഗമിക്കില്ലേ? നമ്മുടെ രാജ്യം പുരോഗതിയിലേക്ക് നീങ്ങാന്‍ ഉള്ള തടസ്സം എന്താണ്?ജനപ്രതിനിധികള്‍ ആണോ ഇതിനു കാരണം?അതോ ഉദ്യോഗസ്ഥരോ അതോ ഇവര്‍ പബ്ലിക് എന്ന് വിളിക്കുന്ന പൊതു ജനങ്ങളോ?
ഇനി രാജ്യത്തെ ഇപ്പോഴുള്ള കുത്തക പ്രമാണിമാരാണോ ഇതിനു കാരണം?

ഇതുപോലുള്ള ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ നമ്മള്‍ ചില താരതമ്യ പെടുത്തല്‍ കൂടി നടത്തേണ്ടതുണ്ട്.ഉദാഹരണമായി ഒരു വികസിത രാജ്യത്തിന് ഉദാഹരണമായി ചൂണ്ടി കാണിക്കപ്പെടുന്ന അമേരിക്കയിലെ പുരോഗതി തന്നെയാണോ ഇന്ത്യയില്‍ വേണ്ടത്‌?അല്ലെങ്കില്‍ മറ്റു വികസിത രാജ്യങ്ങളിലെ ജനപ്രതിനിധികള്‍ ഇന്ത്യയിലെ ജനപ്രതിനിധികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എവിടെ നില്‍ക്കുന്നു.വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും ജനങ്ങളുടെ പ്രതികരണംഅഥവാ പ്രതികരണശേഷി എപ്രകാരമാണ് എന്നത് പോലുള്ള ചോദ്യങ്ങളാണ് അവ.
ഇനി ആദ്യത്തെ ചോദ്യത്തിലേക്ക് തന്നെ തിരിച്ചു വരാം നമ്മുടെ രാജ്യം ഒരിക്കലും പുരോഗമിക്കില്ലേ? ഇതുപോലുള്ള ഒരു ചോദ്യത്തിന് തീര്‍ച്ചയായും എന്റെ ഉത്തരം പുരോഗമിക്കും എന്ന് തന്നെയാണ്.പക്ഷെ പുരോഗമനം എന്നത് ഒരു പുതിയ സാമൂഹിക സാമ്പത്തിക ക്രമത്തിന് വേണ്ടി ഉള്ളതയിരിക്കണമെന്നു എനിക്കാഗ്രഹമുണ്ട്.അതിനു കാരണം ഇന്നത്തെ നിലയിലെ പുരോഗതി പലപ്പോഴും മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ കഴിവുള്ളവര്‍ മുതല്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലേക്ക് ഉള്ളവര്‍ക്കെല്ലാം തന്നെ വന്‍ കെട്ടിടങ്ങളും അത്യാധുനിക കമ്പ്യുട്ടര്‍ ഉപയോഗവും ഒക്കെയാണ്.എന്നാല്‍ ഇത് എങ്ങനെ അവരുടെ ദൃഷ്ടിയിലെ പുരോഗതി ആയി എന്നുള്ളത് പരിശോധിക്കുമ്പോഴാണ് ഇന്ത്യ പുരോഗതിയിലേക്ക് ഓടി കയറാത്തതിന്റെ കാരണങ്ങള്‍ വെളിപെടുകയുള്ളൂ.