Sunday 6 November 2011

എന്തുകൊണ്ടാണിങ്ങനെ

നമ്മുടെ രാജ്യം ഒരിക്കലും പുരോഗമിക്കില്ലേ? നമ്മുടെ രാജ്യം പുരോഗതിയിലേക്ക് നീങ്ങാന്‍ ഉള്ള തടസ്സം എന്താണ്?ജനപ്രതിനിധികള്‍ ആണോ ഇതിനു കാരണം?അതോ ഉദ്യോഗസ്ഥരോ അതോ ഇവര്‍ പബ്ലിക് എന്ന് വിളിക്കുന്ന പൊതു ജനങ്ങളോ?
ഇനി രാജ്യത്തെ ഇപ്പോഴുള്ള കുത്തക പ്രമാണിമാരാണോ ഇതിനു കാരണം?

ഇതുപോലുള്ള ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ നമ്മള്‍ ചില താരതമ്യ പെടുത്തല്‍ കൂടി നടത്തേണ്ടതുണ്ട്.ഉദാഹരണമായി ഒരു വികസിത രാജ്യത്തിന് ഉദാഹരണമായി ചൂണ്ടി കാണിക്കപ്പെടുന്ന അമേരിക്കയിലെ പുരോഗതി തന്നെയാണോ ഇന്ത്യയില്‍ വേണ്ടത്‌?അല്ലെങ്കില്‍ മറ്റു വികസിത രാജ്യങ്ങളിലെ ജനപ്രതിനിധികള്‍ ഇന്ത്യയിലെ ജനപ്രതിനിധികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എവിടെ നില്‍ക്കുന്നു.വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും ജനങ്ങളുടെ പ്രതികരണംഅഥവാ പ്രതികരണശേഷി എപ്രകാരമാണ് എന്നത് പോലുള്ള ചോദ്യങ്ങളാണ് അവ.
ഇനി ആദ്യത്തെ ചോദ്യത്തിലേക്ക് തന്നെ തിരിച്ചു വരാം നമ്മുടെ രാജ്യം ഒരിക്കലും പുരോഗമിക്കില്ലേ? ഇതുപോലുള്ള ഒരു ചോദ്യത്തിന് തീര്‍ച്ചയായും എന്റെ ഉത്തരം പുരോഗമിക്കും എന്ന് തന്നെയാണ്.പക്ഷെ പുരോഗമനം എന്നത് ഒരു പുതിയ സാമൂഹിക സാമ്പത്തിക ക്രമത്തിന് വേണ്ടി ഉള്ളതയിരിക്കണമെന്നു എനിക്കാഗ്രഹമുണ്ട്.അതിനു കാരണം ഇന്നത്തെ നിലയിലെ പുരോഗതി പലപ്പോഴും മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ കഴിവുള്ളവര്‍ മുതല്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലേക്ക് ഉള്ളവര്‍ക്കെല്ലാം തന്നെ വന്‍ കെട്ടിടങ്ങളും അത്യാധുനിക കമ്പ്യുട്ടര്‍ ഉപയോഗവും ഒക്കെയാണ്.എന്നാല്‍ ഇത് എങ്ങനെ അവരുടെ ദൃഷ്ടിയിലെ പുരോഗതി ആയി എന്നുള്ളത് പരിശോധിക്കുമ്പോഴാണ് ഇന്ത്യ പുരോഗതിയിലേക്ക് ഓടി കയറാത്തതിന്റെ കാരണങ്ങള്‍ വെളിപെടുകയുള്ളൂ.

ഇന്ത്യ കേരളം

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരൊറ്റ ഇന്ത്യക്കാരനും തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നില്ലായിരുന്നു എന്ന അവസ്ഥയില്‍ നിന്ന് ഇന്ന് ജനങ്ങള്‍ തെരുവില്‍ അലയുന്ന ഒരു അവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പതനം എന്ത് കൊണ്ട്? .

വിവിധ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്കും ഇന്ത്യയെ ഇന്നത്തെ ഈ അവസ്ഥയില്‍ നിന്നും കരകയറ്റാന്‍ പറ്റാത്തത് എന്തുകൊണ്ട്?

ഉന്നത രാഷ്ട്രീയ നേതൃത്വത്തിലെ അഴിമതികള്‍ ആണോ അതിനു കാരണം?

ഇന്ത്യയിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നതാണോ അതിനു കാരണം.

ഇതുപോലുള്ള പല രാഷ്ട്രീയ സാമൂഹിക സമസ്യകള്‍ക്കും ഉത്തരം തേടാന്‍ ശ്രമിക്കുകയാണിവിടെ

അതിന്റെ ഭാഗമായി നിത്യ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുള്ള അഴിമതികളും വീഴ്ചകളും ഒന്നുകൂടി പുനര്‍ വായന നടത്താനുള്ള ശ്രമാമാനിവിടെ