കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം അവസാന തീയതിക്ക് മുന്‍പ് തൊഴില്‍ നികുതി കൊടുക്കേണ്ടതുണ്ട്.രണ്ടായിരത്തി പന്ത്രണ്ടു മാര്‍ച്ച് മുപ്പത്തി ഒന്നിനവസാനിക്കുന്ന അര്‍ദ്ധ വര്‍ഷത്തെ വരുമാനം കണക്കാക്കിയാണ് തൊഴില്‍ നികുതി അടക്കേണ്ടത്.നികുതി വിധേയമായ വരുമാനത്തിന്റെ പരിധി എല്ലാവര്ക്കും അറിവുള്ളത് കൊണ്ട് അത് ഇവിടെ പറയുന്നില്ല.എന്നാല്‍ മിക്കവാറും എല്ലാ പഞ്ചായത്തില്‍ നിന്നും നികുതി പിടിക്കുന്നതിനുള്ള സ്റ്റേറ്റ് മെന്റ് ഫോം തരുന്നത് പഴയ രീതിയിലുള്ളത് ആണ്.അതില്‍ പേ , ഡി എ , എച് ആര് എ എന്നിവ കൂട്ടി ആകെ ആറു മാസത്തെ വരുമാനം കണക്കാക്കേണ്ടത് ഉണ്ട്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ എച് ആര് എ തൊഴില്‍ നികുതി കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഈ വസ്തുത പല പഞ്ചായത്തിലും നികുതി പിരിക്കുന്ന ഉദ്യോഗസ്ഥന് അറിവ് ഉണ്ടായിരിക്കുകയില്ല .എന്നാല്‍ കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.
രണ്ടാം അര്‍ദ്ധ വര്‍ഷത്തിലെ നികുതി അടക്കേണ്ട അവസാന ദിവസം ഫെബ്രുവരി 28 ഓ 29 ആണ്.നികുതി അടക്കതിരുന്നാല്‍ താമസിക്കുന്ന ഓരോ മാസത്തിനും രണ്ടു ശതമാനം നിരക്കില്‍ സാധാരണ പലിശ നല്‍കേണ്ടി വരും.
എന്നാല്‍ ഒരു അര്‍ദ്ധ വര്‍ഷത്തിലെ നികുതി അതെ അര്‍ദ്ധ വര്‍ഷം തന്നെ അടച്ചാല്‍ പലിശ നല്‍കേണ്ടതില്ല. പക്ഷെ അതേ അര്‍ദ്ധ വര്‍ഷം തുക അടച്ചില്ലങ്കില്‍ മാര്‍ച്ച്(സെപ്തംബര്‍ ) ഒന്നാം തിയതി മുതല്‍ രണ്ടു ശതമാനം പലിശ നല്‍കേണ്ടി വരും.
ഒരു സ്ഥാപനത്തില്‍ അറുപതു ദിവസം ജോലി ചെയ്തിട്ടുള്ള ആള് തൊഴില്‍ നികുതി അടക്കാന്‍ ബാധ്യസ്ഥനാണ്.എന്നാല്‍ അത് കേരളത്തിലെ ഏതെങ്കിലും പഞ്ചായത്തില്‍ അടച്ചാല്‍ മതി.പക്ഷെ ജോലി ചെയ്ത സ്ഥാപനം ഏതു പഞ്ചായതിലാണോ ആ പഞ്ചായത്തിലെ സെക്രടറി ആവശ്യ പെടുന്ന പക്ഷം തൊഴില്‍ നികുതി അടച്ച രേഖകള്‍ (ഒറിജിനല്‍ നിര്‍ബന്ധമല്ല ) ഹാജരാക്കാന്‍ ബാധ്യസ്ഥനാണ്.
ഒരു പഞ്ചായത്തില്‍ അറുപതു ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തതിനു ശേഷം സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥന്റെ സാലറിയില്‍ നിന്നും ജോലി ചെയ്ത കാലത്തെ തുക പിടിച്ചു പഞ്ചായത്തില്‍ അടക്കാന്‍ സ്ഥാപന മേധാവിക്ക് ഉത്തരവാദിത്വം ഉണ്ട്.അല്ലാത്ത പക്ഷം പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നേക്കാം.അങ്ങനെ ചെയ്യുന്നതിന്റെ പകരം സ്ഥലം മാറി പോകുമ്പോള്‍ നല്കുന്ന ലാസ്റ്റ് പേ സര്ടിഫിക്കറ്റില് സ്ഥാപന മേധാവി നികുതി പിടിച്ചിട്ടില്ലന്നു രേഖപ്പെടുത്തിയാലും മതിയാവുന്നതാണ്.
തൊഴില്‍ നികുതി ഒഴിവാക്കിയിരിക്കുന്ന നിയമ ഭേദഗതി ഇവിടെ
സര്‍ക്കാര്‍ ജീവനക്കാര്‍ ആദ്യം ജോലി ചെയ്യാന്‍ പഠിക്കുക. എന്നിട്ട് ചെയ്ത ജോലിക്ക നികുതി കൂടുതല്‍ ചോദിച്ചാല്‍ സമരം ചെയ്യുക.
ReplyDelete